മൂവാറ്റുപുഴ: നഗരസഭയിലെ 15, 17 വാർഡുകളിൽ ഡിമെൻഷ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജോർജ് ജോളി അദ്ധ്യക്ഷത വഹിച്ചു. അജു അലോഷ്യസ് പദ്ധതി വിശദീകരിച്ചു. സൈക്കോളജിസ്റ്റും ബോധി മാസ്റ്റർ ട്രെയിനറുമായ സജ്ന ക്ലാസ് നയിച്ചു. വയോമിത്രം പ്രോജക്ട് കോ ഓർഡിനേറ്റർ വി.നിഖിൽ, വയോമിത്രം മെഡിക്കൽ ഓഫീസർ റൈസ ജോർജ് എന്നിവർ സംസാരിച്ചു.