df

കൊച്ചി: യുവജനങ്ങളുടെ കലാകായിക സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമബോർഡ് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ചുവരുന്ന കേരളോത്സവത്തിന്റെ 2022 വർഷത്തെ ലോഗോ തയ്യാറാക്കുന്നതിന് എൻട്രികൾ ക്ഷണിച്ചു . എ ഫോർ സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ 25ന് മുൻപായി ലഭിക്കണം. കവറിനു പുറത്ത് കേരളോത്സവം 2022 ലോഗോ എന്ന് രേഖപ്പെടുത്തി മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം കുടപ്പനക്കുന്ന് പി. ഒ തിരുവനന്തപുരം 43 എന്ന വിലാസത്തിൽ അയക്കണം. ഫോൺ : 04712733139,2733602