പെരുമ്പാവൂർ:കാഞ്ഞിരക്കാട് ഇ.എം.എസ്. വായനശാലയുടെ ആഭിമുഖ്യത്തിലെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടറി പി.കെ.സോമൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും പ്രസാധകനുമായ സുരേഷ് കീഴില്ലം ബഷീറിന്റെ സാഹിത്യസംഭാവനകളെ കുറിച്ച് സംസാരിച്ചു.എൻ.ആർ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.ജയൻ സ്വാഗതവും കെ.രാജൻ നന്ദിയും പറഞ്ഞു.