ആലുവ: ദേശീയപാതയിൽ മുട്ടം കവലയിൽ നിയന്ത്രണംവിട്ട കാർ മെട്രോതൂണിലിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ കാനന മലയിൽ ബിബിൻ (26), ചിറപ്പറമ്പിൽ ജിപ്റ്റോ (25), കോട്ടയം തകിടിയിൽ അമൽ (26), കാസർകോട് വണ്ടൻ ഞാലിക്കൽ പ്രിയ (22), ആലുവ പനക്കൽ വർഷ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വെളുപ്പിന് രണ്ടരയ്ക്കാണ് അപകടം. പരിക്കേറ്റവരെ ആലുവ കാരോത്തുകുഴി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.