
കൊച്ചി: മട്ടാഞ്ചേരി റേഞ്ചിലെ ഗ്രൂപ്പ് നമ്പർ 11, ഞാറയ്ക്കൽ റേഞ്ചിലെ ഗ്രൂപ്പ് നമ്പർ 2, 3, കോതമംഗലം റേഞ്ചിലെ ഗ്രൂപ്പ് നമ്പർ 5, പിറവം റേഞ്ചിലെ ഗ്രൂപ്പ് നമ്പർ 11എന്നീ ഗ്രൂപ്പുകളിൽപ്പെട്ട കള്ള് ഷാപ്പുകൾ ജൂലായ് 18ന് രാവിലെ 10ന് കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ജാഫർ മാലിക്ക് പുനർവില്പന നടത്തും. പങ്കെടുക്കാൻ റവന്യൂ അധികാരികൾ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡും 200 രൂപ എൻട്രൻസ് ഫീസും അടച്ച് 9.30ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ എറണാകുളം എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്നു ലഭിക്കും.