1

പള്ളുരുത്തി:പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ വനിതകളുടെ ചെറുകിട വ്യവസായ പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പളങ്ങി പഞ്ചായത്തിൽ ടെയ്ലറിംഗ് യൂണിറ്റ് തുറന്നു. അഞ്ച് വനിതകൾ അംഗങ്ങളായ ഷീ സ്റ്റൈൽ ഗ്രൂപ്പിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിച്ചത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, ജാസ്മിൻ രാജേഷ്, കെ.കെ. ശെൽവരാജൻ, റീത്ത പീറ്റർ,കെ.പി. പ്രിയാമോൾ, മേരി ജിഷ, മേരി കാതറിൻ, മിനി ജോസഫ്, അർജുൻ എം. നായർ എന്നിവർ സംസാരിച്ചു.