കളമശേരി: ഏലൂർ ദേശീയ വായനശാലയിൽ നടന്ന വായന പക്ഷാചരണം സമാപിച്ചു. സമാപന സമ്മേളനത്തിൽ കെ.ആർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് എം.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കൃഷ്ണപ്രസാദ്, സെക്രട്ടറി നീലാംബരൻ, വിഷ്ണു എന്നിവർ സംസാരിച്ചു.