
കോതമംഗലം: ഇൻഡോ അമേരിക്കൻ വാസ്തു ശാസ്ത്ര അവാർഡ് നേടിയ എം.എസ്.സുനിലിനെ ആന്റണി ജോൺ എം.എൽ.എ ആദരിച്ചു.പിണ്ടിമന എസ്.എൻ. ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക യോഗത്തിലാണ് ആദരിച്ചത്. ശ്രീനാരായണ എംപ്ലോയീസ് വെൽഫയർ ഫോറം മുൻ സംസ്ഥാന ട്രഷററും കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ മുൻ എക്സിക്യൂട്ടിവ് എൻജിനിയറുംകൂടിയാണ് സുനിൽ മാളിയേക്കൽ.