
കോതമംഗലം: കുട്ടമ്പുഴയിൽ വീട്ടുമുറ്റത്ത് മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടമ്പുഴ അട്ടിക്കളം സ്വദേശി മാളിയേക്കൽ ശിവനെയാണ് (55) മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ശിവനെ രണ്ട് ദിവസമായിട്ട് കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ വീട്ടിൽ അന്വേഷിച്ച് ചെന്നപ്പോഴാണ് മുറ്റത്ത് മൃതദേഹം കാണുന്നത്. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അവിവാഹിതനാണ്.