കളമശേരി:ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിൽ ഈ വർഷം ഉയർന്ന മാർക്കു വാങ്ങിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും പുതിയതായി തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ സ്ഥാനാരോഹണ ചടങ്ങും വിവിധ ക്ലബ്ലുകളുടെ ഉദ്ഘാടനവും നടന്നു. ഫാക്ട് മെയിന്റനൻസ് വിഭാഗം ജനറൽ മാനേജർ ആർ. ദിലീപ്, ഗാന്ധിയനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീമൻ നാരായൺ തുടങ്ങിയവർ മുഖ്യാതിഥികളായി. മുൻ ഹെഡ്മിസ്ട്രസ് എസ്.ജയശ്രീയെ ചടങ്ങിൽ ആദരിച്ചു. ഫാക്ട് എഡ്യുക്കേഷണൽ സർവീസ് സൊസൈറ്റി പ്രസിഡന്റ് എസ്.ജി.കെ ഉണ്ണിത്താൻ, സെക്രട്ടറി കെ.ബി.ഷിബു, പൂർവ വിദ്യാർത്ഥി സംഘടനാ ജനറൽ സെക്രട്ടറി പി.എസ് അനിരുദ്ധൻ, ഹെഡ്മാസ്റ്റർ സി.ജെ.ജോസഫ് എന്നിവർ സംസാരിച്ചു.