പനങ്ങാട്: ഉദയത്തുംവാതിൽ സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ (യു.സി.ആർ.എ), മുത്തൂറ്റ് സ്നേഹാശ്രയ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലി- രക്ത- വൃക്കരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.10-ാം തിയതി രാവിലെ 6.30 മുതൽ 9.30 വരെയാണ് പരിശോധന. ശരീരഭാരം, രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, ക്രിയാറ്റിനിൻ, യൂറിൻ ഷുഗർ, യൂറിൻ ആൽബുമിൻ, എച്ച്.ബി.എസ്.എ.ജി എന്നീ ജീവിതശൈലി രോഗങ്ങളായിരിക്കും പരിശോധിക്കുക. മൂന്ന് മണിക്ക് പരിശോധനാഫല വിതരണവും ബോധവത്കരണ ക്ലാസും ഉണ്ടാകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പരിശോധന. രജിസ്ട്രേഷന്: 9387641175, 9895224186.