
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽസിക്കും പ്ലസ്ടുവിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ പുരസ്കാരം നൽകി. അനുമോദന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ വി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യാപകരെ ആദരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.വിജയ പുരസ്കാരം വിതരണം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ, യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ.എൻ.രമേശ്, എസ്.എൻ.ബി എഡ് കോളേജ് പ്രിൻസിപ്പൽ പി.ജെ.ജേക്കബ്, വാർഡ് കൗൺസിലർ ജിനു മടേക്കൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ.ഐ.അഗസ്റ്റിൻ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ എം.എസ്.സിനി, പി.ടി.എ പ്രസിഡന്റ് എ.ടി.സജീവൻ, പ്രിൻസിപ്പൽ ടി.രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് വി.എസ്.ധന്യ എന്നിവർ സംസാരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പ്രമോദ് കെ.തമ്പാൻ നന്ദി പറഞ്ഞു.