പനങ്ങാട്: ഇന്ത്യൻ ഭരണഘടനയെയും ഡോ.ബി.ആർ.അംബേദ്കറെയും ഭരണഘടനാ ശില്പികളെയും അവഹേളിച്ചതിൽ പ്രതിഷേധിച്ച് കുമ്പളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടവന ജംഗ്ഷനിൽ ഭരണഘടന സംരക്ഷണ സദസ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ എൻ.പി.മുരളീധരൻ അദ്ധ്യക്ഷനായി. പനങ്ങാട് സഹരണബാങ്ക് പ്രസിഡന്റ്‌ കെ.എം.ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഫ്‌സൽ നമ്പ്യാരത്ത് ഭരണഘടനാ ആമുഖം വായിച്ചു. ബ്ലോക്ക്‌ ഭാരവാഹികളായ എം.ഡി.ബോസ്, എസ്.ഐ.ഷാജി, ടി.എ.സിജീഷ് കുമാർ, കെ.കെ.മണിയപ്പൻ, എൻ.ടി.ജോസ്, പഞ്ചായത്ത് അംഗങ്ങളയാ അജിത് വേലക്കടവിൽ, ബിസി പ്രദീപ്‌, ഭാരവാഹികളായ സി.എക്സ്.സാജി, എൻ.എൻ.രമേശൻ, സി.ടി.അനീഷ്, ഷേർളി ജോർജ്, റസീന സലാം, കെ.വി.റാഫേൽ, ജയപാലൻ, സി.കെ.പ്രകാശൻ, എം.ഐ.കരുണാകരൻ, എം.ജെ.കിരൺ, എൻ.കെ.സതീശൻ, ടി.കെ.ഷിബു, സണ്ണി തണ്ണിക്കോട്ട് എന്നിവർ സംസാരിച്ചു.