മൂവാറ്റുപുഴ: പണ്ടപ്പിള്ളി - പാറക്കടവ് പ്രദേശത്ത് വീണ്ടും മോഷ്ടാക്കൾ എത്തി. കഴിഞ്ഞദിവസം രാത്രി പണ്ടപ്പിള്ളി, പാറക്കടവ് മേഖലയിലെ വ്യാപാരശാലകളിലും തോട്ടക്കര അമ്പലത്തിലും കയറിയ മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറക്കുകയും അമ്പലത്തിന്റെ പുറത്തു സ്ഥാപിച്ചിരുന്ന മൂന്ന് ഓട്ടുവിളക്കുകൾ കവരുകയും ചെയ്തു. കഴിഞ്ഞദിവസം ഭണ്ഡാരത്തിലെ തുക എടുത്തതിനാൽ കുത്തിത്തുറന്ന ഭണ്ഡാരത്തിൽനിന്ന് പണം അധികം നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മോഷ്ടാവിന്റെ വ്യക്തമായ ദൃശ്യം സി.സി ടി.വി കാമറകളിൽ പതിഞ്ഞിരുന്നു.