കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിലെ വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഡി.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റർ എ.ശ്യാം, നടത്തി. കെ.എച്ച്. സുരേഷ്, കെകെ.മധു, പി.എസ്.നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. മേഘ്ന വാര്യർ, ലയന വാര്യർ, നയന വാര്യർ, ദേവനന്ദ തുടങ്ങിയവർ കവിത ആലപിച്ചു.