കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിൽ ഇന്നോവേഷൻ എന്റർപ്രണർ ഡെവലപ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം സംബന്ധിച്ച് സെമിനാർ നടത്തി. ഇന്ത്യൻ പേറ്റന്റ് ഓഫീസർ ചെന്നൈ ഡിവിഷനിലെ അഞ്ജന ഹരിദാസ് ക്ളാസെടുത്തു. എഴുപതിലധികം വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.