കോലഞ്ചേരി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയും നാഗാർജുന ആയുർവേദയും ചേർന്ന് തിരുവാണിയൂർ സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളിൽ ആരോഗ്യതോട്ടം പദ്ധതി തുടങ്ങി. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷെൽബി, ഡോ. ശ്രീവിദ്യ, വനിതാ കൺവീനർ ഡോ. അമൃതവാണി തുടങ്ങിയവർ സംസാരിച്ചു. നാഗാർജുന അഗ്രിക്കൾച്ചറൽ മാനേജർ ബേബി ജോസഫ് ഔഷധസസ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി