കളമശേരി: കളമശേരി നഗരസഭയിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ മാർച്ച് നടത്തി. പ്ലാസ്റ്റിക് നിരോധനത്തിന്റെ മറവിൽ വലിയ മാളുകളെ ഒഴിവാക്കി ചെറുകിട വ്യാപാര സ്ഥാപാനങ്ങളിൽ മാത്രം റെയ്ഡ് നടത്തുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്ലാസ്റ്റിക് കാരി ബാഗുകൾ നിർമ്മിക്കുന്ന മൊത്ത വിതരണ ഉത്പാദന കേന്ദ്രങ്ങളിൽ മുനിസിപ്പൽ അധികൃതർ റെയ്ഡ് നടത്തി നടപടിയെടുക്കണം. ചെറുകിട വ്യാപാരികളെ മാത്രം ഉപദ്രവിക്കുന്ന നടപടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധം ഇടപ്പള്ളി ടോൾ യൂണിറ്റ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ അബ്ദുൾ അസീസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. അഡ്വ.റിയാസ്, ഷാജഹാൻ, ഏലൂർ ഗോപിനാഥ്, ദേവസി എന്നിവർ സംസാരിച്ചു.