കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫൻസ് ബസാനിയ പബ്ലിക്ക് സ്കൂളിന്റെ ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷത്തിന് തുടക്കം. യാക്കോബായ സുറിയാനി സഭയുടെ കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മോർ യൂലിയോസ് ഉദ്ഘാടനം ചെയ്കു. സ്കൂൾ ചെയർമാൻ വി.എം.ജോയി അദ്ധ്യക്ഷത വഹിച്ചു. മുൻ കൗൺസിൽ ജനറൽ ബാബു പോൾ മുഖ്യപ്രഭാഷണം നടത്തി. വികാരി ബൈജു ചാണ്ടി, ഫാ.കുര്യാക്കോസ് ചാത്തനാട്ട്, ഫാ.ജിൻസ് അറയ്ക്കൽ, ഫാ.ബെന്നി വർഗീസ്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വാർഡ് കൗൺസിലർ ലിസി പോൾ തുടങ്ങിയവർ സംസാരിച്ചു.