
കൊച്ചി: ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ വിവിധ ദിവസങ്ങളിൽ സിറ്റിംഗ് നടത്തും. 13,16,20,22,25,27,29,30 തീയതികളിൽ ഹെഡ് ക്വാർട്ടേഴ്‌സിലാണ് സിറ്റിംഗ്. 12ന് കുട്ടമ്പുഴ, 14ന് ഏഴിക്കര, 15ന് നായരമ്പലം, 19ന് ആയവന, 21ന് നെല്ലിക്കുഴി , 23ന് അശമന്നൂർ പഞ്ചായത്ത്, 26ന് വാഴക്കുളം എന്നിവിടങ്ങളിലും സിറ്റിംഗുകളും ഹിയറിംഗുകളും നടത്തും. പരാതികളും നിർദ്ദേശങ്ങളും ഓംബുഡ്‌സ്മാന് നേരിട്ട് നൽകാം. ഓഫീസുകളിൽ ജില്ലയിലെ തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്റെ പേരും മേൽവിലാസവും ബന്ധപ്പെടാനുള്ള നമ്പരും ഔദ്യോഗിക മേൽവിലാസവും സഹിതം മലയാളത്തിൽ എഴുതിയ ബോർഡ് പ്രദർശിപ്പിച്ചിരിക്കണമെന്നും ഉദ്യോഗസ്ഥർ സിറ്റിംഗിൽ ഹാജരാകണമെന്നും ഓംബുഡ്‌സ്മാൻ അറിയിച്ചു.