
പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കിഴക്കമ്പലം, എടത്തല പഞ്ചയത്തുകളിലെ 15 വീട്ടുമുറ്റങ്ങളിൽ നാടാകെ വായനക്കൂട്ടം സംഘടിപ്പിച്ചു. സമാപനത്തിൽ മാദ്ധ്യമപ്രവർത്തകൻ രാംമോഹൻ പാലിയത്ത് മുഖ്യാതിഥിയായി. ഗ്രന്ഥശാല സംഘത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന ഐ.വി. ദാസിനെ ബാലവേദി അംഗം വി.കെ. അനുഗ്രഹ് അനുസ്‌മരിച്ചു. സംവിധായകൻ ബിബിൻ പോൾ സാമുവലിനെ ആദരിച്ചു.
ബാലവേദി അംഗം മാളവിക ബിനു, ലിഖിത പീറ്റർ എന്നിവർ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, കാർട്ടൂണിസ്റ്റ് ജോഷി ജോർജ്, എസ്.ഐ ബെന്നി കുര്യാക്കോസ്, താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, കവി ജയൻ പുക്കാട്ടുപടി, ജോൺസൺ പുക്കാട്ടുപടി, വായനശാല ജോയിന്റ് സെക്രട്ടറി ഡോ.വി. രമാകുമാരി എന്നിവർ സംസാരിച്ചു.