അങ്കമാലി: വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അങ്കമാലി നിയോജക മണ്ഡലംകമ്മിറ്റി അങ്കമാലി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ നടത്തി. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി തോമസ് അദ്ധ്യക്ഷനായി.
ഡി.സി.സി സെക്രട്ടറിമാരായ ഷൈജോ പറമ്പി, പി.വി സജീവൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കളങ്ങര ഉണ്ണികൃഷ്ണൻ, ബിജി സെബാസ്റ്റ്യൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ ലൈജു ഈരാളി, അഖിൽ ഡേവിസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോമോൻ ഓലിയപ്പുറം, മിഥുൻ, റോയ്‌സൺ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.