medizep

കൊച്ചി: ആരോഗ്യ മേഖലയെ സ്വകാര്യ കുത്തകകൾക്ക് അടിയറവച്ച് അഴിമതിക്ക് കളമൊരുക്കാനുള്ള പദ്ധതിയാക്കാതെ ജീവനക്കാർക്ക് ഉപകാരപ്പെടുന്ന പദ്ധതിയായി മെഡിസെപ്പിനെ പരിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ധർണ്ണ നടത്തി. സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ. ഷാജു ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.എ. ഉണ്ണി, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, മിനിമോൾ കെ., സാബു വർഗീസ്, കെ.എ. റിബിൻ, ബിജു ആന്റണി, പി.ജെ. സേവ്യർ, തോമസ് പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു .