കൊച്ചി: സമസ്ത കേരള സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറിയും കോഴിക്കോട് സർവകലാശാല ഹിന്ദിവിഭാഗം മേധാവിയുമായിരുന്ന ഡോ.ടി.എൻ. വിശ്വംഭരൻ അനുസ്മരണം നടന്നു. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി . പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. നെടുമുടി ഹരികുമാർ, പി.യു. അമീർ, എ.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.