കോതമംഗലം: കോതമംഗലം ബ്ലോക്ക് പല്ലാരിമംഗലം പഞ്ചായത്തിൽ പുലിക്കുന്നേപടിയിൽ നവീകരിച്ച വനിതാ വികസന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ, റാണിക്കുട്ടി ജോർജ്, ഒ.ഇ.അബ്ബാസ്, ജോമി തെക്കേക്കര, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.