അങ്കമാലി: ആഴകം ഗവ.യു.പി.സ്കൂളിൽ വായനാ വാരാചരണ സമാപനച്ചടങ്ങ് വാർഡ് മെമ്പർ ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ മാഗസിൻ 'മയിൽപ്പീലി" എസ്.എസ്.എ മുൻ സ്റ്റേറ്റ് റിസോഴ്സ് അംഗം എ.പി.ശശീന്ദ്രൻ പ്രകാശനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് സിനോ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്‌ട്രസ് റീനാ മോൾ സ്വാഗതം പറഞ്ഞു.