മരട്: മരട് നഗരസഭയിൽ സംരംഭകർക്കായി ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. മരട് നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി 'എന്റെ സംരംഭം നാടിന്റെ അഭിമാനം' എന്ന ആശയം മുൻനിർത്തി സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ഒരു ലക്ഷം സംരംഭങ്ങൾ ഈ സാമ്പത്തിക വർഷം ആരംഭിക്കുക എന്നതാണ് ലക്ഷ്യം. നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിലിന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഹെൽപ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, മിനി ഷാജി, ചന്ദ്രകലാധരൻ, അജിത നന്ദകുമാർ, ബെൻഷാദ് നടുവിലവീട്, അബ്രഹാം വർഗീസ്, അഖിൽ ബാബു എന്നിവർ സംസാരിച്ചു. സംരംഭകർക്ക് ലോൺ, ലൈസൻസ് തുടങ്ങിയ പിന്തുണകൾ ഹെൽപ്പ് ഡെസ്‌ക് വഴി ലഭ്യമാക്കും. പുതിയ സംരംഭകർ ഹെൽപ്പ് ഡെസ്‌ക് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ പറഞ്ഞു.