പെരുമ്പാവൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും നാഗാർജുന ആയുർവേദത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരോഗ്യത്തോട്ടം പദ്ധതി സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി. ഉഷാകുമാരി, പി.ടി.എ പ്രസിഡന്റ് നസീർ, ഡോ.വിനീത്, ഡോ.ജോയ്സ്, ഡോ.എലിസബത്ത്, ഡോ. അരുൺ എന്നിവർ സംസാരിച്ചു. നാഗർജുന അഗ്രിക്കൾച്ചറൽ മാനേജർ ബേബി ജോസഫ് കുട്ടികൾക്ക് ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി. സ്‌കൂളിന് 30 ഔഷധ സസ്യങ്ങൾ നൽകി.