t

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വനമഹോത്സവം സംഘടിപ്പിച്ചു. പ്രസംഗം, നൃത്തം, മൈം തുടങ്ങിയ കലാപരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ്, വൈസ് പ്രിൻസിപ്പൽ ഫാദർ ജിംജു പത്രോസ്, ഇക്കോ ക്ലബ്ബ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മിനി ബൈപ്പാസ് റോഡിൽ തണൽ വൃക്ഷത്തൈകൾ നട്ടു.