crime

മൂവാറ്റുപുഴ: മുക്കുപണ്ടം പണയംവച്ച് പണംതട്ടിയയാൾ അറസ്റ്റിൽ. കോതമംഗലം തങ്കളം മാളിയേലിൽ വീട്ടിൽ ജോസ് സ്കറിയ (43) ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം മൂവാറ്റുപുഴയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നാണ് പണംതട്ടിയത്. പരാതിലഭിച്ച പൊലീസ് വ്യാപക തെരച്ചിലിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടിച്ചു. ജോസിനെതിരെ ചാവക്കാട്, പാലാ, വെള്ളതൂവൽ എന്നിവടങ്ങളിലും കേസുകളുണ്ട്. കഴിഞ്ഞമാസമാണ് ജയിലിൽ നിന്നിറങ്ങിയത്. മൂവാറ്റുപുഴ ഇൻസ്‌പെക്ടർ എം.കെ. സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.