പെരുമ്പാവൂർ: നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ പെരുമ്പാവൂർ സ്‌നേഹാലയയുടെ ആഭിമുഖ്യത്തിൽ ഇന്ന് ആദരിക്കും. ഉച്ചക്ക് 1 മണിക്ക് പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയം മിനി ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.സോമൻ, ബി.ജെ.പി.ദേശീയ സമിതി അംഗം പി.എം.വേലായുധൻ, സ്‌നേഹാലയ എം.ഡി. ഡോ.ഡീക്കൺ ടോണിമേതല, കേരള ചലച്ചിത്ര അക്കാഡമി അംഗവും സംവിധായകനുമായ മമ്മി സെഞ്ച്വറി എന്നിവർ സംസാരിക്കും.