പെരുമ്പാവൂർ: കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് വിദ്യാലയ പുരസ്‌കാർ 2021-22 പോഞ്ഞാശേരി ആസ്പയർ റസിഡൻഷ്യൽ പബ്ലിക് സ്‌കൂൾ സ്വന്തമാക്കി. ഡീൻ കുര്യാക്കോസ് എം.പി. അവാർഡ് ദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിൽ നിന്ന് ആസ്പയർ സ്‌കൂൾ പ്രിൻസിപ്പൽ അനിത റിനു ജോർജ്, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അൻസാർ അസീസ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പുത്തൂർ, ആരക്കുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ടിസ റാണി എന്നിവർ പങ്കെടുത്തു.