
കൊച്ചി: ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 29.4 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് പത്ത് സെന്റിൽ കുറയാത്ത സ്ഥലത്ത് കൃഷി ആരംഭിക്കണം എന്നാണ് നിർദ്ദേശം. ഇതനുസരിച്ചു പത്ത് സെന്റു മുതൽ നാല് ഏക്കർ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കിയ തദ്ദേശസ്ഥാപനങ്ങളുണ്ട്. വിവിധ തരം പച്ചക്കറികൾ, കിഴങ്ങു, ഫലവർഗ്ഗങ്ങൾ, വാഴ, നെല്ല്, പൂക്കൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങി പലതരം കൃഷികളാണ് അതാത് കൃഷിഭവന്റെ സഹായത്തോടെ ചെയ്യുന്നത്.