temple

നെടുമ്പാശേരി: എളവൂർ ശ്രീപിച്ചേലിക്കാവ് ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാമഹോത്സവം ഇന്ന് പുലർച്ചെ 4.40നും 5.30നും മദ്ധ്യേ നടക്കും. തുടർന്ന് ചന്താട്ടം, അധിവാസം വിടർത്തിപൂജ. 11ന് ക്ഷേത്ര സമർപ്പണസമ്മേളനത്തിൽ കൊല്ലൂർ മൂകാംബികക്ഷേത്രം പ്രധാന അർച്ചകർ ഡോ. നരസിംഹ അഡിഗ,​ സുബ്രഹ്മണ്യ അഡിഗ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. മുൻ ഡി.ജി.പി ടി.പി. സെൻകുമാർ മുഖ്യാതിഥിയാകും. വൈകിട്ട് അമ്പലപ്പുഴ വിജയകുമാർ നയിക്കുന്ന സോപാന സംഗീതം, ലളിതാ സഹസ്രനാമജപ പാരായണം, സമൂഹപ്രാർത്ഥന, ദേവീഭാഗവത പാരായണം. ഇന്നലെ വിവിധ നാരായണസമിതികളുടെ നേതൃത്വത്തിൽ നാരായണ പാരായണവും ഭജനയും നടന്നു. നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.