കൊച്ചി: കേന്ദ്ര, സംസ്ഥാന പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എൻജിനിയർ/ഓവർസിയർ നിയമനത്തിന് 21നും 35നും മദ്ധ്യേ പ്രായമുള്ള സിവിൽ എൻജിനിയറിംഗ്-ബിടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ള അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽനിന്ന് അപേക്ഷക്ഷണിച്ചു. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി 23. ഫോൺ: 0484 2422256.