മൂവാറ്റുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്റ്റേജ് കാരേജ് വാഹനങ്ങളുടെ പെർമിറ്റിനോടൊപ്പം ഡിജിറ്റലൈസ് ചെയ്ത ടൈം ഷീറ്റുകളുടെ പകർപ്പ് ബസ് ഓപ്പറേറ്റർമാർ മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നേരിൽ ഹാജരായി ഇൗ മാസം 20ന് മുമ്പ് കൈപ്പറ്റണം. ജൂലായ് 11മുതൽ മൂവാറ്റുപുഴ ഓഫീസിൽ മോട്ടോർ വൈഹിക്കിൾസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. ഒന്നുമുതൽ ആയിരം വരെ രജിസ്ട്രേഷൻ നമ്പരുള്ള ബസുകൾ തിങ്കളാഴ്ചയും 1001മുതൽ 2000വരെ ചൊവ്വാഴ്ചയും ടൈംഷീറ്റുകൾ കൈപ്പറ്റേണ്ടതാണ്. നിലവിലെ ടൈംഷീറ്റും പെർമിറ്റിന്റെ പകർപ്പും ഹാജരാക്കണമെന്ന് മൂവാറ്റുപുഴ ആർ.ടി.ഒ അറിയിച്ചു.