കൊച്ചി: വിജയഗാഥ രചിച്ച് ദമ്പതികളുടെ സംഗീതക്കൂട്ട്. ഐശ്വര്യ വിമോഷ് രചന നിർവഹിച്ച് വിമോഷ് വേണുഗോപാൽ സംഗീതം നൽകിയ 'പ്രണയം' എന്ന ആൽബത്തിലെ എല്ലാ ഗാനങ്ങളും ശ്രോതാക്കളുടെ പ്രീതി പിടിച്ചുപറ്റി. 'ചേലൊത്ത പെണ്ണേ' എന്ന ഗാനം ഇതിനോടകം ഒരു മില്യൺ പേരിലേക്കെത്തി . 'നീയെന്റെ കളിത്തോഴിയായ് ', 'പിന്നെയും പ്രേമദൂതായ് ', 'ആദ്യാനുരാഗത്തിൻ', 'കരിങ്കുഴലിപ്പെണ്ണാളെ'എന്നീ ഗാനങ്ങളും സംഗീത പ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ ചീഫ് മാനേജർ ആയ വിമോഷ് ലിംക ബുക്ക് ഒഫ് റെക്കാർഡ്‌സ് ജേതാവ് കൂടിയാണ്. നജീം അർഷാദ്, വിനയചന്ദ്രൻ, ഭൈരവി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.