
പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്ക് ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന നെല്ലിൽ നിന്ന് തയാറാക്കിയ ഔഷധക്കഞ്ഞി കിറ്റ് വിപണിയിൽ.
ഉണക്കലരിയും ആയുർവേദ വിധിപ്രകാരം 37ൽപരം ഔഷധങ്ങൾ ചേർന്ന മരുന്നുകൂട്ടും അടങ്ങിയ കഞ്ഞി കിറ്റാണ് വിപണിയിൽ എത്തിച്ചത്. തവിടു നിലനിർത്തിയ ഉണക്കലരി അടങ്ങിയ പ്രത്യേക കിറ്റും തയാറാക്കിയിട്ടുണ്ട്. കിറ്റിന്റെ വിതരണോദ്ഘാടനം കൂവപ്പടി ഗ്രാമപഞ്ചായത്ത് മുൻ അംഗവും ചേലാമറ്റം ദേവസ്വം ട്രസ്റ്റ് പ്രസിഡന്റുമായ വി.എൻ.നാരായണൻ നമ്പൂതിരി ബാങ്ക് ഭരണസമിതി അംഗവും റിട്ട.ജോയിൻ രജിസ്ട്രാറുമായ പി.ബി.ഉണ്ണിക്കൃഷ്ണന് നൽകി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.വി.മോഹനൻ, വൈസ് പ്രസിഡന്റ് കെ.പി.ലാലു, ഒക്കൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റർ രശ്മി, ബാങ്ക് മുൻ പ്രസിഡന്റ് കെ.ഡി.ഷാജി, ഭരണസമിതി അംഗങ്ങളായ വനജ തമ്പി, ഗൗരി ശങ്കർ, ടി.പി.ഷിബു, ബാങ്ക് സെക്രട്ടറി ടി.എസ്. അഞ്ജു എന്നിവർ പങ്കെടുത്തു. പെരുമ്പാവൂരിലെ കോ ഓപ്പറേറ്റീവ് മാർട്ട്, ബാങ്ക് ഫ്രണ്ട് ഓഫീസ്, വല്ലം ബ്രാഞ്ച്, ജൈവ കലവറ, പച്ചക്കറി സ്റ്റാൾ, നീതി മെഡിക്കൽ സ്റ്റോർ, വിവിധ സഹകരണ സ്റ്റോറുകൾ എന്നിവിടങ്ങളിൽ കിറ്റ് ലഭ്യമാണ്.