അലുവ: നൊച്ചിമ സേവന ലൈബ്രറിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാവ്യസദസ് നാളെ ഉച്ചയ്ക്ക് 2.30ന് നൊച്ചിമ സഹകരണഭവൻ ഹാളിൽ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും. കവി സുധി പനത്തടിയുടെ 'കുഞ്ഞിക്കണ്ണൻ" എന്ന കവിത പ്രകാശനം ചെയ്യും. എഴുത്തുകാരായ സി.എം. വിനയചന്ദ്രൻ, പ്രൊഫ. ഇ.എസ്. സതീശൻ, സനിയ സഹീർ, സുകുമാരൻ ചാലിഗദ്ധ, ഡോ. കെ.വി. സുമിത്ര, സി.എസ്. രാജേഷ് എന്നിവർ പങ്കെടുക്കും. 50ഓളം കവികൾ കവിതകൾ അവതരിപ്പിക്കും. ഫോൺ: 9847000031