vay

പെരുമ്പാവൂർ: ഒക്കൽ ടി.എൻ.വി വായനശാലയുടെ നേതൃത്വത്തിൽ ഗവ. എൽ.പി സ്കൂളിൽ ഒരുക്കിയ വായനശാലയുടെ സമർപ്പണം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം നിർവഹിച്ചു. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. യു.ആർ.എഫ് അവാർഡ് ജേതാവ് ദേവക് ബിനുവിനെ എസ്.എൻ.ഡി.പി.യോഗം കുന്നത്തുനാട് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ.കെ കെ കർണ്ണൻ പൊന്നാടയണിയിച്ചു. ഒക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി സമ്മാന വിതരണം നിർവഹിച്ചു. നവീകരിച്ച സ്‌കൂൾ വായനശാലയുടെ ആദ്യ പുസ്തകം പറക്കാട്ട് ജ്വല്ലറി മേധാവി പ്രീതി പ്രകാശ് വിതരണം ചെയ്തു. വാർഡ് അംഗം അമൃത സജിൻ,പിടിഎ പ്രസിഡന്റ് പി.കെ.സിജു, ഹെഡ്മാസ്റ്റർ ടി.ബി.ജയൻ, പി.പി.ശ്രീകുമാർ, വായനശാലാ പ്രസിഡന്റ് സി.വി.ശശി, സെക്രട്ടറി എം.വി.ബാബു, കൺവീനർ കെ. അനുരാജ്, സുനിൽകുമാർ, വായനാപൂർണിമ കോ ഓർഡിനേറ്റർ ഇ.വി. നാരായണൻ,സിമി ,ടി.പി.അശോകൻ,സായന്ത് ബാബു തുടങ്ങിയവർ സംസാരിച്ചു.