1

പള്ളുരുത്തി: മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയ്ക്കും ഡീസലിനും വില കുതിച്ചുയർന്നിട്ടും ഫിഷറീസ് വകുപ്പും മത്സ്യഫെഡും ഇടപെടുന്നില്ലെന്നാരോപിച്ച് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ജില്ലാ മത്സ്യഫെഡ് ഓഫീസിലേക്ക് കാലി കന്നാസുകളുമായി മാർച്ച് നടത്തി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്തു. ടി.വി ഷിജി അദ്ധ്യക്ഷത വഹിച്ചു., വി.എസ്. പെടിയൻ, വി.ഡി മജീന്ദ്രൻ, പി.വി വിത്സൻ, ഫാ.ജോൺ കളത്തിൽ, ആന്റണി കുരിശുങ്കൽ, ജയൻ കുന്നേൽ എന്നിവർ സംസാരിച്ചു. തോപ്പുംപടിയിൽ നിന്നാരംഭിച്ച പ്രകടനത്തിന് ജിജി ഇടമുക്കിൽ, പ്രവീൺ കാക്കരി, പി.സി.വർഗീസ്, കുഞ്ഞുമോൻ തറേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.