കളമശേരി: ഇ-ഗവേണൻസ് പദ്ധതിയുടെ ഭാഗമായി എസ്.എം.എസ്. അലർട്ട് ലഭ്യമാകാൻ നികുതിദായകർ ഫോൺ നമ്പർ രേഖപ്പെടുത്തി കെട്ടിട നികുതി അടച്ച രസീതിന്റെ പകർപ്പ് നഗരസഭാ റവന്യൂ വിഭാഗത്തിൽ നൽകണം. നേരിട്ടോ തപാൽ മുഖേനയോ വാർഡ് കൗൺസിലർ മുഖേനയോ taxkalamasserymunicipality@gmail.com എന്ന ഇ-മെയിൽ വഴിയോ 23 ന് മുമ്പായി നൽകേണ്ടതാണ്. കെട്ടിട നികുതി www.kalamasserymunicipality.Isgkerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അടയ്ക്കാവുന്നതാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.