
പള്ളുരുത്തി:കർക്കടക മാസാചരണത്തിന്റെ ഭാഗമായി ഗുരുദേവ ഭാഗവതം നിത്യപാരായണത്തിനും ഗുരുദേവ കീർത്തനാലാപനത്തിനും എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി സെൻട്രൽ ശാഖ തീരുമാനിച്ചു. ഇതിനായി വനിതാ സംഘം നേതൃത്വം നൽകുന്ന ഗ്രൂപ്പ് രൂപികരിച്ചു. കർക്കടക മാസത്തിലെ എല്ലാ ശനിയാഴ്ചയും ഗുരുദേവ പാരായണ പ്രഭാഷണവും നടത്തും. ശാഖാ പ്രസിഡന്റ് എൻ.എസ്. സുമേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വനിതാ സംഘം പ്രസിഡന്റ് ജലജ സിദ്ധാർത്ഥൻ, വനിതാ സംഘം സെക്രട്ടറി സീന ഷിജിൻ, വൈസ് പ്രസിഡന്റ് ബീന ടെൽഫി, കുടുംബ യൂണിറ്റ് ജനറൽ കൺവീനർ സുലത വത്സൻ, യൂണിറ്റ് കൺവീനർ സുമ രാജാറാം എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ നന്ദി പറഞ്ഞു.