തോപ്പുംപടി: ഇതരസംസ്ഥാനക്കാർ ഫൈബർവള്ളങ്ങളിൽ നിരോധിതവലകൾ ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനത്തിനെതിരെ പ്രതിഷേധിച്ച് ബോട്ടുടമകൾ. ട്രോളിംഗ് നിരോധനം പ്രഹസനമായി മാറുകയാണെന്നും ഇവർ ആരോപിക്കുന്നു.
നേരത്തേ ഇത്തരത്തിൽ പിടിക്കുന്ന മത്സ്യവില്പനയ്ക്കെതിരെ അധികൃതർ നടപടിയെടുത്തിരുന്നു. തുടർന്ന് വൈപ്പിൻ, ഫോർട്ട്കൊച്ചി കടവുകളിൽ വില്പന നടത്താനാവാതെയായി. ഇതോടെ കൊച്ചിയിലെ സ്വകാര്യകടവുകൾ കേന്ദ്രീകരിച്ചായി വില്പന. അനധികൃത മത്സ്യബന്ധനം ട്രോളിംഗ് നിരോധന കാലയളവിനുശേഷം ലഭിക്കേണ്ട മത്സ്യസമ്പത്തിനെ ബാധിച്ചേക്കും.