librarycouncil

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വായന പക്ഷാചരണത്തിന് സമാപനം. സമാപനത്തോടനുബന്ധിച്ച് താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിലും ഐ.വി. ദാസ് അനുസ്മരണം സംഘടിപ്പിച്ചു. താലൂക്ക്തല സമാപനം രാമമംഗലം ചിന്ത ഗ്രന്ഥശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗ പി.ബി. രതീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരനും അദ്ധ്യാപകനുമായ ഹരീഷ് ആർ. നമ്പൂതിരിപ്പാടിനെ ആദരിച്ചു. ജില്ല, താലൂക്ക് തലങ്ങളിൽ വായന മത്സരത്തിൽ ചിന്ത ഗ്രന്ഥശാലയെ പ്രതിനിധീകരിച്ച് വിജയം നേടിയവരെ അനുമോദിച്ചു. വാർഡ് അംഗം ആലീസ് ജോർജ് , ഗ്രന്ഥശാല പ്രസിഡന്റ് പി.എസ്. രവീന്ദ്രൻ, ഷീജ വത്സൻ എന്നിവർ സംസാരിച്ചു. പായിപ്ര ഗവ. യു.പി സ്കൂളിന്റെയും എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരണ സമാപന സമ്മേളനം മുൻ പഞ്ചായത്ത് അംഗം നസീമ സുനിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എം .എസ് .ശ്രീധരൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം.കെ.ജോർജ് വായന പക്ഷാചരണ സന്ദേശം നൽകി. ലൈബ്രറി ഭാരവാഹികളായ ഇ. എ. ബഷീർ, പി.എ. ബിജു, അദ്ധ്യാപകരായ കെ.എം.നൗഫൽ, അജിത രാജ്, അജീന ഷഫീഖ് എന്നിവർ സംസാരിച്ചു. വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലെ വായനപക്ഷാചരണത്തിന്റെ സമാപനം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങളിലുംഎപ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.കെ. കുട്ടപ്പൻ ഉപഹാരം നൽകി. ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജീവ് , ഷീല സജീവൻ, എ. ആർ.തങ്കച്ചൻ, ശ്രീദേവി ടീച്ചർ, പ്രേംകുമാർ, കെ.ബാബു , കെ.എസ്. രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു