പള്ളുരുത്തി: മാരമ്പിള്ളി ശ്രീപരാശക്തി ക്ഷേത്രത്തിലെ ഈയാണ്ടത്തെ വേദവ്യാസജയന്തി ആഘോഷങ്ങൾ അരിയന്നൂർ ഇല്ലം ശംഭു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സഭാ പ്രസിഡന്റ് ടി.എസ്. സനിൽകുമാർ അദ്ധ്യക്ഷനായി. ശ്രീഭവാനീശ്വര മഹാക്ഷേത്രം മേൽശാന്തി പി.കെ. മധു ശാന്തി, രതീഷ് ശാന്തി, ആർ. സദാനന്ദൻ, പരാശക്തി മഹിളാസമാജം പ്രസിഡന്റ് കനക രത്നാകരൻ, സഭ വൈസ് പ്രസിഡന്റ് കെ.ഡി. കൃഷ്ണകുമാർ, സെക്രട്ടറി കെ.എ. ആനന്ദ് എന്നിവർ സംസാരിച്ചു. 5 ദിവസം രാത്രി 7ന് മഹാഭാരതം, ഭഗവദ് ഗീത, ശ്രീവേദവ്യാസമഹർഷി എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പര. 13 ന് രാവിലെ വ്യാസമഹർഷിക്ക് കലശവും ഉച്ചയ്ക്ക് പ്രസാദഊട്ടും, രാത്രി 7ന് വിദ്യാഗോപാല മന്ത്രാർച്ചന.