പറവൂർ: വാഗ്മിയും മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ.കെ.എൻ. ഭരതന്റെ 20-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് നാളെ വൈകിട്ട് നാലിന് പറവൂർ ടി.ബി. ഹാളിൽ അനുസ്മരണ സമ്മേളനം നടക്കും. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.എം.വി. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഫൗണ്ടേഷൻ ചെയർമാൻ എസ്. ശർമ്മ അദ്ധ്യക്ഷനാകും. എൻ.എം. പിയേഴ്സൺ, വി.എൻ. പ്രസന്നൻ, എ.എസ്. അനിൽകുമാർ, എം. ജോ‌‌ർജ് വർക്കി, അ‌ഡ്വ.ശ്രീറാം ഭരതൻ, സി.എ. രാജീവ് എന്നിവർ സംസാരിക്കും.