തൃപ്പൂണിത്തുറ: നഗരസഭയും തൃപ്പൂണിത്തുറ, തിരുവാങ്കുളം കൃഷിഭവനും ചേർന്ന് ഓണവിപണി ലക്ഷ്യമാക്കി എല്ലാ വാർഡുകളിലും പച്ചക്കറി കൃഷി ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. കാർഷിക സ്വയംസഹായ സംഘങ്ങളും അപ്പെക്സ് ബോഡികളും നേതൃത്വം നൽകും. മുനിസിപ്പൽതല ഉദ്ഘാടനം കേരളവർമ്മഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ രമ സന്തോഷ്‌ നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ യു.കെ പീതാംബരൻ, ജയ പരമേശ്വരൻ, സി.എ ബെന്നി, ദീപ്തി സുമേഷ്, കൗൺസിലർ കെ.വി. സാജു, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ്‌കുമാർ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഓഫീസർ ലാലി പദ്ധതി വിശദീകരിച്ചു.