fire

ആലുവ: ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിലെ ജീവനക്കാർക്ക് ബോട്ട് ഓടിക്കുന്നതിന് പരിശീലനം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് ഡയറക്ടർ ജനറൽ ബി. സന്ധ്യ അറിയിച്ചു. ഫയർ സ്റ്റേഷനിലെ ജലരക്ഷക് ബോട്ടുകൾക്ക് സ്രാങ്കിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിനെ തുടർന്നാണ് ഫയർ ആൻഡ് റെസ്ക്യു ഡയറക്ടറുടെ വിശദീകരണം. ജീവനക്കാർക്ക് സ്രാങ്ക് ഡ്രൈവർ പരിശീലനം നൽകി ലൈസൻസ് ലഭ്യമാക്കുന്നതിന് കൊടുങ്ങല്ലൂർ ഫോർട്ട് കൺസർവേറ്റർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിനായി ജലസുരക്ഷാ വിദഗ്ദ്ധ പരിശീലന കേന്ദ്രം ജില്ലാ ഫയർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുള്ളതുമാണെന്നും ബി. സന്ധ്യ അറിയിച്ചു.