മട്ടാഞ്ചേരി:ഭരണഘടനയെ അപമാനിച്ച സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പനയപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണാ ദിനം ആചരിച്ചു. കൊച്ചി നോർത്ത് ബ്ളോക്ക് പ്രസിഡന്റ് പി.എച്ച്. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. എം. അസ്ലം അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി അംഗം എം.എ.മുഹമ്മദാലി, ബ്ളോക്ക് ഭാരവാഹികളായ ഹസിം ഹംസ, മുഹമ്മദ് ജെറിസ്, ടി.എം. റിഫാസ്, എം.യു.ഹാരിസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്ക്കർ ബാബു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഫ്സൽ അലി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലൈലാ കബീർ, കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റ് സി.എം.നവാബ്, ഡി.കെ.ടി.എഫ് ജില്ലാ സെക്രട്ടറി ടി.കെ.അനസ്, മണ്ഡലം ഭാരവാഹികളായ അമീർ ബാവ, എം.ആർ.ഷഹീർ, ഷീജാ സുധീർ, ബെറ്റ്സി ബ്ളെസി,താജുദ്ധീൻ, കെ.ആർ.വിജയൻ ,കെ.ആർ.റോഷൻ, പുഷ്പ റോഷൻ എന്നിവർ സംസാരിച്ചു.